റൂമി എന്ന അനുരാഗത്തിന്റെ താരഗീതം
വിശ്വപ്രസിദ്ധ സൂഫിയും ഇലാഹി അനുരാഗത്തിന്റെ ആത്മാവറിഞ്ഞ അപൂർവം ജ്ഞാനികളില് ഒരാളുമാണ് മൗലാന ജലാൽ അദ്ദീൻ മുഹമ്മദ് റൂമി(റ) (1207-1273). പതിമൂന്നാം നൂറ്റാണ്ടിലെ പേർഷ്യൻ കവിയും സൂഫി സന്യാസിയുമായിരുന്നു. ഇന്നത്തെ അഫ്‌ഗാനിസ്ഥാനിലുള്ള ബാൽഖ് പ്രവിശ്യയിലാണ് അദ്ദേഹം ജനിച്ചത്. ജീവിതത്തിന്റെ ഏറിയ പങ്കും ഇന്നത്തെ തുർക്കിയിലെ കോന്യയിൽ അതായത് പഴയ റോമ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പ്രദേശത്ത് കഴിഞ്ഞതിനാൽ റൂമി എന്ന വിശേഷണ നാമത്തിൽ അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ കവിതകളും അദ്ധ്യാപനങ്ങളും വിശ്വോത്തരവും ഒട്ടനേകം ലോകഭാഷകളിലേയ്ക്കു വിവർത്തനം ചെയ്യപ്പെട്ടവയുമാണ്.
റൂമിയുടെ ആത്മീയ ഈരടികൾ എന്നറിയപ്പെടുന്ന മസ്നവി എ മഅനവി എന്ന കൃതിയാണ് ഇദ്ദേഹത്തിന്റെ രചനകളിൽ ഏറ്റവും പ്രശസ്തമായത്. ദിവാൻ എ കബീർ എന്ന കൃതിയും പ്രശസ്തമാണ്.
സൂഫിസത്തിന്റേയോ, ഇസ്ലാമിന്റേയോ മറ്റേതെങ്കിലും മതത്തിന്റെയോ മാത്രം വീക്ഷണം പുലർത്തുന്നതല്ല റൂമിയുടെ ലോകം. അത് വിശ്വസ്നേഹത്തിലും ഏകദൈവത്തിന്റെ അനന്യതയിലും ഊന്നിയതാണ്.
റൂമി ചിന്തകള്
ഞാനും നിയ്യും ഇപ്പോൾ നിയ്യെവിടെ ഞാനെവിടെ? എവിടെയാണെങ്കിലും നാമൊരിടത്തു തന്നെ മൗലാനാ ജലാലുദ്ധീൻ റൂമി (റ)
നിന്റെ പ്രകാശത്തിൽ നിന്നാണ് ഞാൻ പ്രണയിക്കാൻ പഠിച്ചത്
നിന്റെ മനോഹാരിതയിൽ നിന്ന് കവിത രചിക്കാനും ഞാൻ പഠിച്ചു
ആരും കാണാതെ നീ എന്റെ ഹൃദയത്തിൽ നൃത്തം വച്ചു
അത് ഞാൻ ദർശിച്ചപ്പോൾ ആണല്ലോ എന്നിൽ കല പൂവിടർത്തിയത് "
റൂമി
Comments
Post a Comment