കഥ പറയും രാവുകള് ' വരിക, വരിക, നീ ആരാണെങ്കിലും കടന്നുവരിക. ഭക്തനോ വൈരാഗിയോ ഗതികിട്ടാതലയുന്നവനോ ആരുമായ്ക്കൊള്ളട്ടെ. ഇത് പ്രത്യാശയുടെ സാർത്ഥവാഹകസംഘം; നൈരാശ്യത്തിന്റെയല്ല. ഓരായിരം തവണ പ്രതിജ്ഞ ലംഘിച്ചവനെങ്കിലും ഹൃദയസ്‌നേഹത്തിന്റെ നിർമ്മലമായ ഈ ആശ്ലേഷത്തിലേക്ക് കടന്നുവരിക. ' ജലാലുദ്ദീൻ റൂമി വിശ്വാസവൈവിധ്യങ്ങളെ വളരെ അനുതാപത്തോടെയും സ്നേഹത്തോടെയും ശരിവെച്ചിരുന്ന ജലാലുദ്ദീൻ റൂമിയുടെ സമീപനത്തോട് അക്കാലത്തെ പുരോഹിതന്മാർ ഏറെ അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. ഒരു ദിവസം ഒരു പുരോഹിതനേതാവ് റൂമിയോട് ചോദിച്ചു: ' താങ്കൾ ആന്തരികമായി ശരിയാണെന്ന് പറയുന്ന രണ്ടു വിശ്വാസധാരയിലുള്ളവർ പരസ്പരം അവിശ്വാസികളാണെന്ന് മുദ്രകുത്തുന്നു. രണ്ടു വിഭാഗവും അങ്ങോട്ടുമിങ്ങോട്ടും ശരിയല്ലെന്ന് വിധിയെഴുതുമ്പോൾ താങ്കൾ പറയുന്നത് എങ്ങനെയാണ് ശരിയാവുക ?' പുരോഹിതന്റെ വാദം വ്യക്തമായി കേട്ട റൂമി, ഒരു മന്ദഹാസത്തോടെ അദ്ദേഹത്തിന്റെകണ്ണുകളിലേക്ക് നോക്കി ഇങ്ങനെ പറഞ്ഞു: ' താങ്കൾ പറഞ്ഞ വാദവും ഞാൻ ശരിവയ്ക്കുന്നു. അതോടൊപ്പം മറ്റൊരു വിതാനത്തിലേക്ക് താങ്കളുടെ ഉൾക്കാഴ്ചയെ ക്ഷണിക്കുകയും ചെയ്യുന്നു.' സ്വല്പനേരത്തെ മൗനത്തിന് ശേഷം...
Posts
- Get link
- X
- Other Apps
റൂമി എന്ന അനുരാഗത്തിന്റെ താരഗീതം വിശ്വപ്രസിദ്ധ സൂഫിയും ഇലാഹി അനുരാഗത്തിന്റെ ആത്മാവറിഞ്ഞ അപൂർവം ജ്ഞാനികളില് ഒരാളുമാണ് മൗലാന ജലാൽ അദ്ദീൻ മുഹമ്മദ് റൂമി(റ) (1207-1273). പതിമൂന്നാം നൂറ്റാണ്ടിലെ പേർഷ്യൻ കവിയും സൂഫി സന്യാസിയുമായിരുന്നു. ഇന്നത്തെ അഫ്‌ഗാനിസ്ഥാനിലുള്ള ബാൽഖ് പ്രവിശ്യയിലാണ് അദ്ദേഹം ജനിച്ചത്. ജീവിതത്തിന്റെ ഏറിയ പങ്കും ഇന്നത്തെ തുർക്കിയിലെ കോന്യയിൽ അതായത് പഴയ റോമ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പ്രദേശത്ത് കഴിഞ്ഞതിനാൽ റൂമി എന്ന വിശേഷണ നാമത്തിൽ അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ കവിതകളും അദ്ധ്യാപനങ്ങളും വിശ്വോത്തരവും ഒട്ടനേകം ലോകഭാഷകളിലേയ്ക്കു വിവർത്തനം ചെയ്യപ്പെട്ടവയുമാണ്. റൂമിയുടെ ആത്മീയ ഈരടികൾ എന്നറിയപ്പെടുന്ന മസ്നവി എ മഅനവി എന്ന കൃതിയാണ് ഇദ്ദേഹത്തിന്റെ രചനകളിൽ ഏറ്റവും പ്രശസ്തമായത്. ദിവാൻ എ കബീർ എന്ന കൃതിയും പ്രശസ്തമാണ്. സൂഫിസത്തിന്റേയോ, ഇസ്ലാമിന്റേയോ മറ്റേതെങ്കിലും മതത്തിന്റെയോ മാത്രം വീക്ഷണം പുലർത്തുന്നതല്ല റൂമിയുടെ ലോകം. അത് വിശ്വസ്നേഹത്തിലും ഏകദൈവത്തിന്റെ അനന്യ...
കള്ളന് കപ്പലില് തന്നെ
- Get link
- X
- Other Apps
കുറ്റവും ശിക്ഷയും പ്രമുഖ റഷ്യൻ നോവലിസ്റ്റ് ഫിയോദർ ദസ്തയേവ്‌സ്കി രചിച്ച കൃതിയാണ് കുറ്റവും ശിക്ഷയും . ലോകനോവൽ ചരിത്രത്തിലെ ഏറ്റവും മികച്ച രചനകളിലൊന്നായിത് കണക്കാക്കപ്പെടുന്നുണ്ട്. ദെസ്തയോവ്സ്കിയെ സാഹിത്യലോകത്ത് അനിഷേധ്യനാക്കുന്നതില് ഈ നോവൽ മികച്ച പങ്കു വഹിച്ചു. റഷ്യയിലെ അതി ദരിദ്രമായ കാലഘട്ടത്തിൽ ജീവിതം തള്ളി നീക്കുന്ന റാസ്കോള്നിക്കോവ് എന്ന കഥാപാത്രത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. തന്റെ ക്രൂരയായാ വീട്ടുടമസ്ഥയെ കൊല്ലുന്നതും, ശേഷം സൈബീരീയയിലേക്ക് നാടുകടക്കുന്നതും, സ്വയം ശിക്ഷ വിധിക്കുന്നതും വഴി, മനുഷ്യന്റെ ജീവിത്തതിലെ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്ക് വിശദീകരണം തേടുന്നുണ്ട് കഥാകൃത്ത്. മനുഷ്യ മനസ്സിനെ ഏറ്റവും നന്നായി കീറിമുറിക്കുന്ന മനശാസ്ത്രജ്ഞനാണ് ദെസ്തയോവ്സ്കി എന്ന വിശേഷണങ്ങളെ ശരിവക്കുന്നു നോവൽ കൂടിയാണ് കുറ്റവും ശിക്ഷയും.